madhav-a-nair

മാന്നാർ : പ്ളസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിന്റെ അഭിമാനമായിരിക്കുകയാണ് മൂന്ന് വിദ്യാർത്ഥികൾ.

മാധവ് എ.നായർ

ബയോമാത്‌സ് ബാച്ചിൽ 1200 ൽ 1200 മാർക്കും വാങ്ങി വിജയിച്ച മാധവ് എ.നായർ കീരിക്കാട് പത്തിയൂർ കിഴക്ക് പ്ലാങ്കീഴിൽ ശാന്തി കൗൺസിലിംഗ് സെന്റർ ഉടമ അനിൽകുമാറിന്റെയും ചെട്ടികുളങ്ങര എച്ച്.എസ്.എസ് അദ്ധ്യാപിക ജ്യോതിലക്ഷ്മിയുടെയും മകനാണ്. ഡോക്ടറാവാനാണ് താൽപര്യം. അക്ഷരശ്ലോകം, കഥകളി സംഗീതം, സയൻസ് ക്വിസ് എന്നീ മത്സരങ്ങളിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്.

 ജി.ഗായത്രി
ബയോമാത്സിൽ മുഴുവൻ മാർക്കും നേടിയ ജി.ഗായത്രി ചെന്നിത്തല തൃപ്പെരുന്തുറ സായിസുധയിൽ പരേതനായ രമേഷിന്റെയും കായംകുളം എസ്.കെ.വി.സ്‌കൂൾ അദ്ധ്യാപിക ഗീത രമേഷിന്റെയും മകളാണ്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഉറുദുപദ്യം ചൊല്ലൽ, സംസ്‌കൃതം പദ്യംചൊല്ലൽ, സംസ്‌കൃതം ഉപന്യാസരചന എന്നീ ഇനങ്ങളിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. സിവിൽ സർവീസ് ആണ് ലക്ഷ്യം.

 എസ്.നിരഞ്ജൻ
കൊമേഴ്സ് വിത്ത് മാത്സ് ബാച്ചിലാണ് എസ്.നിരഞ്ജൻ മുഴുവൻ മാർക്കും നേടിയത് . സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും അഭിഭാഷകനുമായ തിരുവല്ല പൊടിയാടി മങ്ങാട്ട് ആർ.സനൽകുമാറിന്റെയും തിരുവല്ല ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ രസതന്ത്രവിഭാഗം അദ്ധ്യാപിക സി.ബിന്ദുവിന്റെയും മകനാണ്.സിവിൽ സർവീസാണ് ലക്ഷ്യം കായിക രംഗത്തും മികവ് പുലർത്തുന്ന നിരഞ്ജൻ ആലപ്പുഴ ജില്ലാ ക്രിക്കറ്റ് ടീമിൽ നിന്ന് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയിരുന്നു. .