photo

ചേർത്തല:ഏഷ്യൻ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിലടക്കം സ്വർണ മെഡലുകൾ കരസ്ഥമാക്കിയ മുഹമ്മ എ.ബി.വി.എച്ച്.എസ്.എസിലെ എ.അജീഷയ്ക്ക് പ്ലസ് ടു പരീക്ഷയിൽ തിളങ്ങുന്ന വിജയം.1200 ൽ 1191 മാർക്ക് നേടിയാണ് ഈ ദേശീയ താരം സ്‌കൂളിനും നാടിനും അഭിമാനമായത്.9-ാം ക്ലാസ് മുതൽ പവർ ലിഫ്റ്റിംഗിൽ കായികാധ്യാപകൻ വി.സവിനയന്റ ശിക്ഷണത്തിൽ പരിശീലനം നേടുന്ന അജീഷ ഇതിനകം നിരവധി മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട് .കായിക മികവിനോടൊപ്പം പഠനത്തിലും മികവ് തെളിയിച്ചാണ് അജീഷയുടെ മുന്നേ​റ്റം.10ാം ക്ലാസ് പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. പുത്തനങ്ങാടി കുന്നേൽ വെളി കുഞ്ഞുമോൻ-അജിത ദമ്പതികളുടെ മകളാണ് .