water

ചാരുംമൂട് : പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടും വാട്ടർ അതോറിട്ടി അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. വെള്ളം സമീപത്തെ പറമ്പുകളിലേക്ക് ഒഴുകുകയാണ്.

മുതുകാട്ടുകര ഓലേപറമ്പിൽ - പാറ കനാൽ ജംഗ്ഷൻ റോഡിലെ തത്തം മുന്ന കാർഷിക വിപണിക്കു സമീപമാണ് പൈപ്പ് പൊട്ടിയത്. വെള്ളം ശക്തമായി ഒഴുകിയതിനെ തുടർന്ന് റോഡരികിൽ വലിയ കുഴി രൂപപ്പെട്ടു. കാൽനടയാത്രക്കാർ കുഴിയിൽ വീണ് അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയേറെയാണ് .