photo

ചേർത്തല : എഴുമനശേരി ക്ഷേത്രത്തിന് സമീപം സെമിത്തേരി പണിയാനുള്ള നീക്കത്തിനെതിരെ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം സംസ്ഥാന സെക്രട്ടറി മുരളീധരൻ ഉദ്ഘാടനം ചെയ്തു. ടി.ജി. മുരളീധരൻ പള്ളിപ്പുറം അദ്ധ്യക്ഷനായി.ആർ.എസ്.എസ് ജില്ലാ സഹകാര്യവാഹ് സിനീഷ് മാധവൻ സംസാരിച്ചു. ഇലഞ്ഞാംകുളങ്ങര ദേവീ ക്ഷേത്രത്തിന് മുന്നിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ സ്ത്രികൾ ഉൾപ്പെടെ നൂറ് കണക്കിന് പേർ പങ്കെടുത്തു.ക്ഷേത്രത്തിന് സമീപം പൊലീസ് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു.ആർ.എസ്.എസ് ജില്ലാ സഹകാര്യവാഹ് കെ.ആർ.സുബ്രഹ്മണ്യൻ,താലൂക്ക് സഹകാര്യവാഹുമാരായ ഹരികൃഷ്ണൻ,ദീപു,അഡ്വ.വി.എസ്. രാജൻ എന്നിവർ നേതൃത്വം നൽകി.