a

മാവേലിക്കര: കണ്ടിയൂർ മറ്റംതെക്ക് കണിയാന്റെ കിഴക്കതിൽ വീട്ടിൽ പ്ലസ്ടു പരീക്ഷയുടെ ഫലം അറിഞ്ഞപ്പോൾ ഇരട്ടിമധുരം. ഇരട്ടകളായ ഭവ്യയും ഭാഗ്യയും എല്ലാ വിഷയത്തിനും മുഴുവൻ മാർക്കും നേടിയാണ് അപൂർവ്വ നേട്ടത്തിനുടമകളായത്. മാവേലിക്കര ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ് ഇരുവരും. പഠനത്തിൽ ഒരു പോലെ മുന്നിൽ നിൽക്കുന്ന ഇവർ കാഴ്ചയിലും ശീലങ്ങളിലും വ്യത്യസ്തത പുലർത്തുന്നവരാണ്. എം.ബി.ബി.എസ് എടുത്ത ശേഷം ഗൈനക്കോളജി വിഭാഗത്തിലും പീഡിയാട്രീഷ്യൻ വിഭാഗത്തിലും സ്പെഷ്യലൈസ് ചെയ്യാനാണ് ഇവരുടെ ആഗ്രഹം. ബിജോയിയും സ്വീറ്റിയുമാണ് മാതാപിതാക്കൾ.