election-yogam

ആലപ്പുഴ: ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ സെന്റ് ജോസഫ്‌സ് എച്ച്.എസിലും സെന്റ് ജോസഫ്‌സ് കോളേജിലും ലിയോ തേർട്ടീന്ത് സ്‌കൂളിലും മാവേലിക്കര മണ്ഡലത്തിലെ വോട്ടെണ്ണൽ ആലപ്പുഴ എസ്.ഡി കോളേജിലും,തിരുവമ്പാടി ഹയർ സെക്കൻഡറി സ്‌കൂളിലും 23ന് നടക്കും. ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും 14 ടേബിളുകളിലായാണ് വോട്ടെണ്ണുക. ഒരെണ്ണത്തിൽ വിവിപാറ്റ് രസീതുകൾ എണ്ണും. വോട്ടെണ്ണൽ പൂർത്തിയായ ശേഷമായിരിക്കും വിവിപാറ്റ് എണ്ണുക.

23 ന് രാവിലെ 7.30 ന് സ്‌ട്രോംഗ് റൂമുകളിൽ നിന്ന് വോട്ടിംഗ് യന്ത്രങ്ങൾ വോട്ടെണ്ണൽ ഹാളിലേക്ക് എത്തിക്കും. 8 ന് വോട്ടെണ്ണൽ ആരംഭിക്കും.ആദ്യം തപാൽ വോട്ടുകൾ എണ്ണും. തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയാൽ 30 മിനിട്ടുകൾക്ക്ശേഷം ഇ .വി .എം വോട്ടുകൾ എണ്ണാൻ തുടങ്ങും. വോട്ടെണ്ണൽ പൂർണമായും റിട്ടേണിംഗ് ഓഫീസറുടെ മേൽനോട്ടത്തിലാവും നടക്കുക. തപാൽ വോട്ടുകൾ കളക്ടറേറ്റിലാണ് എണ്ണുന്നത്. എട്ടര മണിയോടെ ലീഡ് നില അറിയാനാകും.

വോട്ടെണ്ണൽ സുഗമമായി പൂർത്തീകരിക്കാനുള്ള മാർഗനിർദ്ദേശങ്ങൾ ജില്ലാ വരണാധികാരിയായ കളക്ടർ എസ്.സുഹാസിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്ന് വിലയിരുത്തി. സബ്കളക്ടർ വി.ആർ.കൃഷ്ണതേജ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ അതുൽ എസ്.നാഥ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സ്ഥാനാർത്ഥികളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു

.