തുറവൂർ: പാം ഓയിൽ കയറ്റി വന്ന മിനിലോറി മറിഞ്ഞതിനെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു .വയലാർ കവലയ്ക്ക് തെക്ക് പുതിയകാവിൽ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു അപകടം കൊച്ചിയിൽ നിന്ന് ആലപ്പുഴയിലേയ്ക്ക് പോവുകയായിരുന്ന ഇൻസുലേറ്റഡ് മിനിലോറിയാണ് ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പട്ടണക്കാട് പോലീസും ഹൈവേ പൊലീസും സ്ഥലത്തെത്തി ലോറി ദേശീയപാതയിൽ നിന്ന് മാറ്റുകയും ചിതറി വീണ പാം ഓയിൽ പാക്കറ്റുകൾ മാറ്റുകയും ചെയ്തു .ചേർത്തലയിൽ നിന്ന് ഒരു യുണീറ്റ് ഫയർഫോഴ്‌സ് സംഘം എത്തി വെള്ളം ഒഴിച്ച്‌റോഡിലെ ഓയിൽ നീക്കം ചെയ്തതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.