അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ നിന്ന് പുന്നപ്രയിലേക്ക് മത്സ്യം കയറ്റിവന്ന മിനിലോറി ഇന്നലെ പുലർച്ചെ പുറക്കാട് ഭാഗത്ത് നിയന്ത്രണംതെറ്റി വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു. ഡ്രൈവർ പുന്നപ്ര തെക്കു പഞ്ചായത്ത് കളത്തിൽ വീട്ടിൽ ഷാഹുൽ ഹമീദിന്റെ മകൻ മജീദ്(48), ഒപ്പമുണ്ടായിരുന്ന പുന്നപ്ര പുന്നേരി വീട്ടിൽ യൂസഫിന്റെ മകൻ താജുദ്ദീൻ (53) എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.