വള്ളികുന്നം: ഇഷ്ടപ്രകാരം മുടിവെട്ടിയതിന് അമ്മ വഴക്കു പറഞ്ഞതിന്റെ പേരിൽ എട്ടാം ക്ളാസ് വിദ്യാർത്ഥി തൂങ്ങി മരിച്ചു. വളളികുന്നം പുത്തൻചന്ത സുബിജാലയത്തിൽ ശ്രീജയുടേയും പരേതനായ ജയന്റെയും മകൻ അഭിജിത്ത് (13) ആണ് മരിച്ചത്.
കളിക്കാനായി പുറത്തു പോയിരുന്ന അനുജൻ ആനന്ദ് ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെ തിരികെ വീട്ടിലെത്തിയപ്പോഴാണ് അഭിജിത്ത് കിടപ്പുമുറിയിലെ ഉത്തരത്തിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. ഈ സമയം മാതാവ് ശ്രീജ ജോലി സ്ഥലത്തായിരുന്നു. സ്വന്ത ഇഷ്ട പ്രകാരം മുടി വെട്ടുന്നതിനെച്ചൊല്ലി അഭിജിത്ത് മാതാവുമായി കഴിഞ്ഞ ദിവസം വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന്റെ മനോവിഷമത്തിലാകാം തൂങ്ങി മരിച്ചതെന്നാണ് നിഗമനം. വള്ളികുന്നം അമൃത വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹം കായംകുളം ഗവ. ആശുപത്രി മോർച്ചറിയിൽ. അഭിജിത്തിന്റെ മൂത്ത സഹോദരനും അഞ്ചുമാസം മുമ്പ് സമാനമായ രീതിയിൽ തൂങ്ങി മരിച്ചിരുന്നു.