അമ്പലപ്പുഴ:തോട്ടപ്പള്ളി വാട്ടർ അതോറിട്ടി പമ്പ് ഹൗസിൽ നിന്നുള്ള ജലവിതരണം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് പഞ്ചായത്തംഗം സമരവുമായി രംഗത്ത്. എട്ടാം വാർഡ് മെമ്പർ സുനിയാണ് ഇന്നലെ വൈകിട്ടോടെ പമ്പിംഗ് ഹൗസിനു മുന്നിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.പമ്പിംഗ് ഒറ്റ ഷിഫ്റ്റാക്കിയതിനെ തുടർന്ന് കൊട്ടാരവളവ് ,നാലുചിറ, ആനച്ചിറ പ്രദേശത്തു കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഇതിനു പരിഹാരം കാണാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് മെമ്പർ പറയുന്നത്.രാത്രി വൈകിയും സമരം തുടർന്നു.