വള്ളികുന്നം: കോൺഗ്രസ് നേതാവും വള്ളികുന്നം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുുമായ വള്ളികുന്നം പുത്തൻചിറകിഴക്കതിൽ എൻ. സത്യശീലൻ (46) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ജയ (ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക, കുലശേഖരപുരം). മക്കൾ: ദേവനാരായണൻ, ജഗത് നാഥ്.
ഡി. സി. സി അംഗം, രണ്ട് തവണ വള്ളികുന്നം ഗ്രാമ പഞ്ചായത്തംഗം, കെ. പി .വൈ. എം ചാരുംമൂട് മുൻ ഏരിയാ സെക്രട്ടറി, കെ. പി. എം .എസ് ചാരുംമൂട് യൂണിയൻ മുൻ അസി. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.