photo

ചേർത്തല: 'മഴ എത്തും മുമ്പേ തണ്ണീർമുക്കം' പദ്ധതിക്ക് തുടക്കമായി. ജൂൺ 5 ന് പരിസ്ഥിതി ദിനത്തിൽ പ്ലാസ്​റ്റിക് നിരോധിച്ചുകൊണ്ടുളള പ്രഖ്യാപനത്തോടെ സമാപനം കുറിക്കും.

പദ്ധതിയുടെ ഭാഗമായി എണ്ണായിരത്തിലധികം വരുന്ന ഗ്രാമവാസികളുടെ ശുചിത്വ സേനയ്ക്ക് രൂപം നൽകിയിട്ടുണ്ട്. ഇന്നു മുതൽ പരിസ്ഥിതി ദിനം വരെ നീണ്ടു നിൽക്കുന്ന പ്രവർത്തന രൂപരേഖ തയ്യാറാക്കിയുളള ശില്പ്ശാല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മുൻ കെ.ജെ.സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സിന്ധു വിനു,രേഷ്മ രംഗനാഥ്,ബിനിത മനോജ്,സുധർമ്മ സന്തോഷ്,രമാമദനൻ,സാനൂ സുധീന്ദ്രൻ, സനൽനാഥ് കൊച്ചുകരി,സജി ആന്റണി,ഡോ.ജയന്തി,ജയശ്രീ എന്നിവർ എന്നിവർ സംസാരിച്ചു.

പ്ലാസ്​റ്റിക് നിരോധനം പ്രഖ്യാപിക്കുന്നതിന് നിയമാനുമതി നൽകുന്നതിനുളള പ്രത്യേക പഞ്ചായത്ത് യോഗം നാളെ പഞ്ചായത്ത് ഹാളിൽ ചേരും. പ്ലാസ്​റ്റിക് നിരോധനത്തിന്റെ ഭാഗമായി പകരം സംവിധാനമെന്നോണം 5 തുണി സഞ്ചി യൂണി​റ്റുകൾ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പരിശീലനം പൂർത്തിയാക്കി നിർമ്മാണ ജോലികൾ ആരംഭിച്ചു. വാർഡുകളിൽ പ്ലാസ്​റ്റിക്കുകൾ സമാഹരിക്കുന്നതിനുളള ബിന്നുകൾ സ്ഥാപിക്കുന്നതോടൊപ്പം പഞ്ചായത്ത് തലത്തിൽ മെ​റ്റീരിയൽ കളക്ഷൻ സെന്ററും തുറക്കും. കുപ്പിച്ചില്ല് വിമുക്ത ഗ്രാമം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ആദ്യമായി ആരംഭിച്ച 46 ഹരിത സേനാഗംങ്ങളൾ പരിശീലനം പൂർത്തിയാക്കി പ്രവർത്തനത്തിൽ പങ്കാളികളാകും.15 ന് വ്യാപാരി വ്യവസായികളുടെയും സ്ഥാപന മേധാവികളുടെയും ചെറുകിട വ്യവസായ സംരംഭകരുടെയും യോഗം പഞ്ചായത്ത് ഹാളിൽ നടക്കും. ആരോഗ്യ ശുചിത്വ കാമ്പയിനുകളുടെ ഭാഗമായി 23 വാർഡുകളിൽ നൂറിലധികം കേന്ദ്രങ്ങളിൽ ഇന്ന് മുതൽ 3 ദിവസത്തേക്കു ശുചീകരണ പ്രവർത്തനങ്ങൾ നടക്കും.