ചേർത്തല : എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ പൊതുവിദ്യാലയങ്ങളിലെ വിജയ ശതമാനം വർദ്ധിച്ചത് എൽ.ഡി.എഫ് സർക്കാരിന്റെ ഭരണ നേട്ടമാണെന്ന് മന്ത്റി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു.എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കാൻ സി.പി.എം കഞ്ഞിക്കുഴി ഏരിയ കമ്മറ്റി സംഘടിപ്പിച്ച മെരിറ്റ് ഈവനിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലാസെക്രട്ടറി ആർ.നാസർ അദ്ധ്യക്ഷത വഹിച്ചു. 500 ഓളംകുട്ടികളെയാണ് ചടങ്ങിൽ അനുമോദിച്ചത്. സി.പി.എം.കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറി എസ്.രാധാകൃഷ്ണൻ,മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.പ്രിയേഷ്‌കുമാർ,എം.സന്തോഷ്‌കുമാർ,പ്രഭാമധു,എ.കെ.പ്രസന്നൻ എന്നിവർ സംസാരിച്ചു. എംജി യൂണിവേഴ്സിറ്റി എൽ.എൽ.ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സഫീനയേയും അനുമോദിച്ചു.