ചേർത്തല: മാതൃദിനത്തിൽ 'അമ്മയോടൊപ്പം തണ്ണീർമുക്കം' പദ്ധതിക്ക് തുടക്കമായി. കുരുന്നുകളോടുള്ള ക്രൂരതക്കെതിരെ കുടുംബശ്രീയുടെ ജെൻഡർ റിസോഴ്‌സ് സെന്ററിന്റെയും ഐ.സി.ഡി.എസിന്റെയും ശിശുക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള കാവൽ പദ്ധതിയുടെ പഞ്ചായത്ത്തല കൗൺസിലിംഗ് സെന്ററിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു.
മാതൃദിനാഘോഷ ചടങ്ങുകൾ പത്ത് അമ്മമാർക്കൊപ്പം ദീപം തെളിച്ച് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എസ്.ജ്യോതിസ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് പ്രസിഡന്റ് ശ്രീജാ ഷിബു അദ്ധ്യക്ഷത വഹിച്ചു. ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം അഡ്വ.പി.എസ്.ഷാജി, ജൻഡർ കൗൺസിലർ രശ്മി എന്നിവർ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്തംഗം സിന്ധു വിനു, ചെയർപേഴ്‌സൺമാരായ സുധർമ്മ സന്തോഷ്, ബിനിതാ മനോജ്, ഗ്രാമപഞ്ചയത്തംഗം സനൽനാഥ്, എച്ച്.ഐമാരായ സനിൽ, സമിത എന്നിവർ സംസാരിച്ചു. ഐ.സി.ഡി.എസ് ഓഫീസർ നീതു അനീഷ് സ്വാഗതവും ഗീത നന്ദിയും പറഞ്ഞു.