തുറവൂർ: അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു മറിഞ്ഞ ആട്ടോറിക്ഷയിലുണ്ടായിരുന്ന രണ്ട് സ്ത്രീകളും ബൈക്ക് യാത്രികരും ഉൾപ്പെടെ 4 പേർക്ക് പരിക്ക്. ബൈക്ക് യാത്രികരായ കണ്ടക്കടവ് സ്വദേശി മൊബീൻ (21), ആകാശ് (21), ഓട്ടോയിൽ സഞ്ചരിച്ചിരുന്ന പള്ളിത്തോട് സ്വദേശി ഷീല (45), തുറവൂർ സ്വദേശി അനീറ്റ (16) എന്നിവർക്കാണ് പരിക്കേറ്റത്.
ചാവടി പള്ളിത്തോട് റോഡിൽ കരേത്തോട് പാലത്തിന് പടിഞ്ഞാറെ ഭാഗത്തെ വളവിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. കണ്ടക്കടവിൽ നിന്ന് വരികയായിരുന്ന ബൈക്ക് തുറവൂരിൽ നിന്ന് പള്ളിത്തോട്ടിലേക്ക് പോകുകയായിരുന്ന ആട്ടോയിൽ ഇടിക്കുകയായിരുന്നു. ആട്ടോ രണ്ടു തവണ കരണം മറിഞ്ഞു. ഓടിക്കൂടിയ മറ്റ് വാഹന യാത്രക്കാരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.