അമ്പലപ്പുഴ: തകഴി കന്നാ മുക്കിന് കിഴക്കുഭാഗത്ത് ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി.
കടപ്രയിൽ നിന്നു വെള്ളം പമ്പു ചെയ്ത് കരുമാടിയിലെ ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് എത്തിക്കുന്ന പൈപ്പിൽ പൊട്ടൽ തുടർക്കഥയാണ്. റോഡ് വെട്ടിപ്പൊളിച്ച് പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തണമെങ്കിൽ പൊതുമരാമത്ത് വകുപ്പിന് അവർ പറയുന്ന തുക കൈമാറണം. പൈപ്പുപൊട്ടൽ മൂലമുണ്ടാകുന്ന ഗതാഗത തടസം നാട്ടുകാർക്കും വാഹനയാത്രക്കാർക്കും ഒരേപോലെ ദുരിതമായിരിക്കുകയാണ്.