ambalapuzha-news

അമ്പലപ്പുഴ: പറവൂർ വാട്ടർ വർക്സിനു സമീപം മാലിന്യ കൂമ്പാരമായിരുന്ന സ്ഥലം പൂന്തോട്ടമാക്കി മാറ്റാൻ വാട്ട്സാപ്പ് കൂട്ടായ്മയിലൂടെ ഒരുപറ്റം യുവാക്കൾ രംഗത്ത്.

'പ്ലാസ്റ്റിക് മാലിന്യ രഹിത ഭൂമി' എന്ന പേരിൽ പ്രവർത്തിക്കുന്ന വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് നിരവധി പൂച്ചെടികൾ നട്ടത്. മാലിന്യ കൂമ്പാരമായിരുന്ന ഇവിടെ മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായാണ് രണ്ട് ദിവസമായി ശുചീകരണം നടന്നത്. ഇനി ഈ ഭാഗത്ത് മാലിന്യം നിക്ഷേപിക്കരുതെന്ന സന്ദേശം നൽകിയാണ് ഇവിടെ ചെടികൾ നട്ടത്. ഓരോ പഞ്ചായത്തിലും പ്രത്യേക കേന്ദ്രങ്ങൾ കണ്ടെത്തി ചെടികൾ നടാനാണ് തീരുമാനം. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ്, ബ്ലോക്ക് മെമ്പർ മുരളീധരൻ അഷ്റഫ് ഹമീസ, ഷെഫീക്ക് ഇബ്രാഹിം, രാജു കാക്കാഴം, ഹാരിസ് തുടങ്ങിയവരുടെ നേതൃത്വം നൽകി.