obituary

ചേർത്തല: ചേർത്തല സ്വദേശിയായ യുവാവ് കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് ബി.ജെ.പി ബൂത്ത് പ്രസിഡന്റ് കണിച്ചുകുളങ്ങര അരശേരി ശശിധരന്റെ (ശങ്കരൻ) മകൻ ജയേഷ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു അപകടം.

കല്ലട പാഴ്‌സൽ സർവീസിലെ ഡ്രൈവറായ ജയേഷ് മിനി ലോറിയിൽ ലോഡുമായി പോകുന്നതിനിടെ എതിരെ വന്ന ലോറി നിയന്ത്റണം തെ​റ്റി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജയേഷ് ഓടിച്ചിരുന്ന വാഹനം പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് കണിച്ചുകുളങ്ങരയിലെ വീട്ടുവളപ്പിൽ നടക്കും. അമ്മ:ജഗദമ്മ.ഭാര്യ:സമിത. മകൾ:ദേവിക.