വള്ളികുന്നം: മണക്കാട് - കൊണ്ടോടി മുകൾ സർക്കാർ ആശുപത്രി റോഡ് തകർന്നിട്ട് അഞ്ചുവർഷത്തോളമാകുന്നു. വള്ളികുന്നം സർക്കാർ ആശുപത്രി റോഡിൽ മണയ്ക്കാട് ജംഗ്ഷൻ മുതൽ സ്കൂൾ ജംഗ്ഷൻ വരെയുള്ള ഒരു കിലോമീറ്ററോളം ഭാഗത്താണ് മെറ്റലിളകി കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.
നിരവധി തവണ അധികൃർക്ക് പരാതി നല്കിയിട്ടും യാതൊരു വിധ നടപടിയും ഇന്നേവരെ സ്വീകരിച്ചിട്ടില്ലെന്ന് പരാതിയുണ്ട്. റോഡ് തകർന്നു കിടക്കുന്നതു മൂലം ഇവിടേക്ക് ഓട്ടോറിക്ഷക്കാർ സവാരി വരാൻ മടിക്കുകയാണ്. ഇവിടുത്തെ സർക്കാരാശുപത്രിയിലും മറ്റും രോഗികളെയും കൊണ്ട് പോകുന്നവരാണ് ഇത് കാരണം ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. ഇരുചക്ര വാഹന യാത്രക്കാർ റോഡിലെ കുഴികളിൽ വീണ് ഗുരുതരമായി പരിക്കേൽക്കുന്നതും നിത്യസംഭവമായി മാറി. കാൽനടക്കാരും റോഡിൽ ഇളകി കിടക്കുന്ന മെറ്റലിൽ തട്ടി വീഴാറുണ്ട് കുഴികളിൽ വീണ് വാഹനങ്ങൾ നിയന്ത്രണം തെറ്റി മതിലിൽ ഇടിച്ചുണ്ടാകുന്ന അപകടങ്ങളും പതിവാണ്.
വള്ളികുന്നം സംസ്കൃത ഹൈസ്കൂളുകളിലേക്ക് പോകുന്നതാണ് ഈ റോഡ്. അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരയോഗ്യമാക്കണം.
നാട്ടുകാർ