മാവേലിക്കര: ജില്ലാ ആശുപത്രിക്ക് ആരോഗ്യ വകുപ്പ് അനുവദിച്ച പുതിയ 108 ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമം ആർ.രാജേഷ് എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ്, ആർ.എം.ഒ ഡോ.സുമിത രാമനാഥ്, ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ.കോശി ഇടിക്കുള, നഗരസഭ കൗൺസിലർ സജിനി ജോൺ, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു. ജില്ലയിൽ അനുവദിച്ച നാല് ആംബുലൻസുകളിൽ ഒന്നാണ് മാവേലിക്കരയ്ക്ക് ലഭിച്ചത്.