hani

കുട്ടനാട്.കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരന്റെ പോക്കറ്റടിച്ചയാൾ പിടിയിലായി. ചങ്ങനാശ്ശേരി മറ്റം നടയ്ക്കാവ് വീട്ടിൽ സെയ്നൂദീനെയാണ്(63)ണ്എടത്വാ എസ്.ഐ.ക്രസിൻ ക്രിസ്റ്റ്യൻ രാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.ഇന്നലെ വൈകിട്ട് 3.45ന് തിരുവല്ലയിൽ നിന്ന് ആലപ്പുഴയിലേക്ക് വന്ന ബസിലായിരുന്നു സംഭവം. പൊലീസ് പറയുന്നത് : തിരുവല്ലയിൽ നിന്ന് ബസിൽ കയറിയ തിരുവല്ല മുത്തൂർ നുക്കലോട്ട് വീട്ടിൽ ഹനീഫയുടെ ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന 8510രൂപ യാത്രക്കിടെ നഷ്ടപ്പെട്ടു. തലവടി ഷാപ്പ് പടിയിൽ ഇറങ്ങിയപ്പോഴാണ് പണം നഷ്ടമായ വിവരം അറിഞ്ഞത്. തുടർന്ന് ഹനീഫ ആട്ടോറിക്ഷയിൽ ബസിനെ പിന്തുടർന്നു. വെട്ടുതോട് പാലത്തിന്റെ സ്റ്റോപ്പിൽ ബസ് നിറുത്തിയപ്പോൾ കണ്ടക്ടറെ വിവരം അറിയിച്ചു. ഈസമയം ബസിൽ നിന്ന് ഇറങ്ങിപ്പോകാൻ ശ്രമിച്ച സെയ്നുദീനെ യാത്രക്കാർ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ മടിക്കുത്തിൽ നിന്ന് പണം കണ്ടെടുത്തു.ഇയാൾ നിരവധി മോഷണക്കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.