photo

ചേർത്തല: പുതിയ സ്‌കൂൾ വർഷത്തിൽ പ്രവേശനോത്സവത്തോടെ തണ്ണീർമുക്കം പഞ്ചായത്തിലെ മുഴുവൻ കുട്ടികളെയും വരവേൽക്കാനും പുതിയ പദ്ധതികൾ സ്‌കൂൾ തലത്തിൽ നടപ്പിലാക്കാനും പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. സ്‌കൂളുകളിൽ ഗ്രീൻ പ്രോട്ടോക്കോൾ ക്ലബ്ബുകൾക്കും രൂപം നൽകും.ജൂൺ 3 ന് പഞ്ചായത്ത് തല പ്രവേശനോത്സവ ഉദ്ഘാടനം വെള്ളിയാകുളം യു.പി സ്‌ക്കൂളിൽ നടത്തും. സ്‌കൂൾ വർഷം മികവിന്റേത് എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്. ജ്യോതിസ് ഉദ്ഘാടനം ചെയ്തു.ബിനിത മനോജ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രേഷ്മ രംഗനാഥ്,രമാ മദനൻ, സുധർമ്മാ സന്തോഷ്,കെ.ജെ.സെബാസ്​റ്റ്യൻ,സനൽ നാഥ്,സാനു സുധീന്ദ്രൻ,രമേഷ് ബാബു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ജയശ്രീ നായ്ക്ക് സ്വാഗതവും എ.എം.ജിമീഷ് നന്ദിയും പറഞ്ഞു.

മുഴുവൻ സ്‌കൂളുകളിലും ഹരിത കേരള മിഷന്റെ പച്ചത്തുരുത്ത് കാമ്പയിൻ ഒരുക്കും. സ്‌കൂൾ പച്ചക്കറി തോട്ടം ഒരുക്കും.കമ്പോസ്റ്റ് പി​റ്റുകളും എയറോബിക്ക് പി​റ്റുകളും നിർമ്മിച്ചു നൽകും. കിച്ചൺ ഡൈനിംഗ് ഹാളുകൾ നിർമ്മിക്കും. സ്‌കൂൾ മെയിന്റനൻസിന് തുക അനുവദിക്കും  മുഴുവൻ കുട്ടികൾക്കും ഹെൽത്ത് കാർഡുകൾ കുട്ടികൾക്ക് യോഗാ പരിശീലനം