അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എക്സ് റേ വിഭാഗത്തിനു മുന്നിലുള്ള ഇടനാഴിയിൽ എക്സ് റേ എടുക്കാനും ഫിലിം വാങ്ങാനും കാത്തുനിൽക്കുന്നവരുടെ രാപ്പകൽ തിരക്ക് മറ്റു രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
അത്യാഹിത വിഭാഗത്തിൽ നിന്ന് രോഗികളെ പരിശോധനയ്ക്കും വാർഡുകളിൽ പ്രവേശിപ്പിക്കാനുമായി സ്ട്രച്ചറിലോ വീൽചെയറിലോ ഇതുവഴി കൊണ്ടു പോകാനാവാത്ത സ്ഥിതിയിലാണ്. ഇത് രോഗികളെയും ബന്ധുക്കളെയും അറ്റൻഡർമാരെയും ഒരേപോലെ ബുദ്ധിമുട്ടിലാക്കുന്നു. എക്സ് റേ വിഭാഗത്തിൽ ടോക്കൺ സംവിധാനമോ, രോഗികൾക്ക് ഇരിപ്പിടമോ ഏർപ്പെടുത്തി അത്യാഹിതത്തിനു സമീപത്തെ തിരക്കൊഴിവാക്കണമെന്ന് ആവശ്യമുയരുന്നു.