a

മാവേലിക്കര: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 646ാം നമ്പർ ഇലഞ്ഞിമേൽ ശാഖയിൽ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠയും ക്ഷേത്രസമർപ്പണവും നടന്നു. സമ്മേളനം കുറിച്ചി അദ്വൈതവിദ്യാശ്രമം മഠാധിപതി ധർമ്മചൈതന്യ സ്വാമി ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ ബി.സുരേഷ് ബാബു അദ്ധ്യക്ഷനായി. ക്ഷേത്രം ശില്പി ഗോപാലകൃഷ്ണൻ പുളളിക്കണക്ക്, വിഗ്രഹശില്പി രാജു തൃക്കാക്കര, ശാഖാ മുൻഭാരവാഹികൾ എന്നിവരെ യൂണിയൻ കൺവീനർ എ.എസ്.ബൈജു ആദരിച്ചു. കെ.ആർ.രാജപ്പൻ, അഡ്വ.എൻ.ആനന്ദൻ, വി.കെ.വാസുദേവപ്പണിക്കർ, പി.എൻ.വേണുഗോപാൽ, കെ.എൻ.ഭദ്രൻ, റവ.ഫാ.ഗീവർഗീസ് വൈദ്യൻ, പി.കെ.രാജീവ്, രവി നന്ദാശ്ശേരിൽ, എസ്.ശിവദാസനാചാരി, ഡി.വിശ്വംഭരൻ, എം.ഷാജി, പി.റ്റി.അജയകുമാർ, വിക്രമൻ മലയിൽ, ജി.സുകുമാരൻ, ലാലി സുരേഷ്, എന്നിവർ സംസാരിച്ചു. ശാഖാ പ്രസിഡന്റ് പി.എസ്.ചന്ദ്രദാസ് സ്വാഗതവും സെക്രട്ടറി സി.ബി.പ്രസന്നൻ നന്ദിയും പറഞ്ഞു.