photo

ചേർത്തല:ഹിന്ദു ഇക്കണോമിക് ഫോറം ചേർത്തല ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും അവാർഡ് വിതരണവും ചേർത്തല ടൗൺ റോട്ടറി ക്ലബ് ഹാളിൽ നടന്നു. ബ്രാഹ്മിൻസ് ഫുഡ് പ്രോഡക്ട്‌സ് എക്‌സിക്യുട്ടീവ് ഡയറക്ടർ ശ്രീനാഥ് വിഷ്ണു മുഖ്യാതിഥിയായിരുന്നു. പുതിയ ഭാരവാഹികളായി രാജഗോപാൽ പൈ (പ്രസിഡന്റ്), പ്രദീപ് കുമാർ (സെക്രട്ടറി),വി.വി. കുഞ്ഞുമോൻ (ട്രഷറർ) എന്നിവർ സ്ഥാനമേ​റ്റു.

ചടങ്ങിനോടനുബന്ധിച്ച് വ്യവസായ രംഗത്ത് വ്യക്തിമുദ്റ പതിപ്പിച്ച വ്യക്തികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. ഇന്റർനാഷണൽ വിഭാഗത്തിൽ കോഞ്ചേരി വീവേഴ്‌സ് മാനേജിംഗ് ഡയറക്ടർ ഷാജി കോഞ്ചേരിയും, ഡൊമസ്​റ്റിക് വിഭാഗത്തിൽ ഇൻഫ്ര എലിവേ​റ്റേഴ്‌സ് ഇന്ത്യ പ്രൈവ​റ്റ് ലിമി​റ്റഡ് മാനേജിംഗ് ഡയറക്ടർ വി.എ. മനോജ് കുമാറും, ട്രഡിഷണൽ വിഭാഗത്തിൽ ദാമോദര പൈ ടെക്സ്റ്റൈൽസ് ഉടമ വെങ്കിടേശ്വര പൈയും, യുവ സംരംഭകനുള്ള അവാർഡ് എ.എഫ്.സി ഫ്രൂട്ട്‌സ് ഉടമ എം.ടി.അനീഷും ഏ​റ്റുവാങ്ങി.

ചാപ്റ്റർ പ്രസിഡന്റ് അജീഷ് ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. സുധീഷ് ചോനപ്പള്ളി സ്വാഗതവും പ്രദീപ് കുമാർ നന്ദിയും പറഞ്ഞു. എച്ച്.ഇ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ബി.സുനിൽ കുമാർ ആമുഖ പ്രസംഗം നടത്തി.

ദേശീയ പ്രസിഡന്റ് രാധാകൃഷ്ണൻ മേലേത്ത്, സംസ്ഥാന പ്രസിഡന്റ് വേണുഗോപാൽ, സംസ്ഥാന സെക്രട്ടറി പദ്മഭൂഷൺ, കോട്ടയം ചാപ്റ്റർ പ്രസിഡന്റ് ഹരികുമാർ എന്നിവർ സംസാരിച്ചു