മാരാരിക്കുളം: കളഞ്ഞു കിട്ടിയ പഴ്‌സ് തിരികെ നൽകി ഓട്ടോ ഡ്രൈവർ ചന്തിരൂർ കാട്ടേഴത്ത് ഷാജി (44) മാതൃകയായി. മണ്ണഞ്ചേരി പഞ്ചായത്ത് എട്ടാം വാർഡ് സ്പ്രിംഗ്‌സ് വീട്ടിൽ
അൻസീഫിന്റെ സ്വർണ ഉരുപ്പടികൾ അടങ്ങിയ പഴ്‌സാണ് ബൈക്ക് യാത്രക്കിടയിൽ നഷ്ടപ്പെട്ടത്. ആര്യക്കര ഭാഗത്ത് നിന്ന് കിട്ടിയ പഴ്‌സ് ഷാജി മാരാരിക്കുളം പോലീസിന് കൈമാറിയിരുന്നു. ഇന്നലെ അൻസീഫ്
സ്റ്റേഷനിൽ എത്തി പൊലീസ് ഓഫീസർമാരുടെ സാന്നിദ്ധ്യത്തിൽ ഷാജിയിൽ നിന്ന് പഴ്‌സ് ഏ
റ്റുവാങ്ങി.