ഹരിപ്പാട്: മുതുകുളം കിളീക്കശേരിൽ-എലുവക്കാട്ട് റോഡിൽ പാട്ടുപുരക്കൽ ഭാഗത്തുളള പാലം ടിപ്പർ ലോറി കയറിയിറങ്ങവേ തകർന്നു. 30 വർഷത്തോളം പഴക്കമുള്ള പാലത്തിന് ബലക്ഷയം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഏഴ്, എട്ട് വാർഡുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. ലോറി കുടുങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതവും മുടങ്ങി.