ആലപ്പുഴ: അമൃത് നഗരം പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴയിൽ നവീകരിക്കുന്ന തത്തംപള്ളി- പൊൻവേലി കനാലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സ്വകാര്യവ്യക്തി തടസപ്പെടുത്തിയെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ ബിനു തോമസ്, ചെയർമാൻ പി.പി. ജയിംസ് എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. നിർമ്മാണം തടസപ്പെടുത്തിയ ആളിനെതിരെ നടപടി വേണമെന്നും നിർമ്മാണം എത്രയും വേഗം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് ആലപ്പുഴ നഗരസഭയിലേക്ക് സ്ത്രീകളെയടക്കം പങ്കെടുപ്പിച്ച് മാർച്ച് നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. എം.ജി.മനോഹരൻ, ആർ.അനിൽകുമാർ, ആർ.സാബു,കെ.ആർ.ശശിധരൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.