a

മാവേലിക്കര: നഗരസഭയിലെ പ്രധാന കുളങ്ങളിലൊന്നായ പടിഞ്ഞാറെ നടയിലെ തെരുവ്കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഹരിത കേരള മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കുളത്തിന്റെ വശങ്ങളിലെ മണ്ണ് നീക്കം ചെയ്യുന്ന ജോലികളാണ് നടക്കുന്നത്. തുടർന്ന് നാലു വശങ്ങളും സംരക്ഷണഭിത്തി കെട്ടുന്ന ജോലികൾ നടക്കും. ഒരു മാസം കൊണ്ട് നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കഴിയുമെന്ന് നഗരസഭ ചെയർപേഴ്സൺ ലീലാ അഭിലാഷ് പറഞ്ഞു.