മാവേലിക്കര: നഗരസഭയിലെ ആരോഗ്യ വിഭാഗത്തിന്റെ പ്രവർത്തനം കുത്തഴിഞ്ഞു കിടക്കുകയാണെന്ന് കൗൺസിൽ യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സ

ൺ വിജയമ്മ ഉണ്ണിക്കൃഷ്ണന്റെ പരാതി.

ആരോഗ്യ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർ നാഥനില്ലാ കളരിയെന്ന പോലെയാണു പ്രവർത്തിക്കുന്നതെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും വിജയമ്മ ഉണ്ണിക്കൃഷ്ണൻ ആവശ്യപ്പെട്ടതോടെ ഭരണ, പ്രതിപക്ഷ കൗൺസിലർമാരും ആരോഗ്യ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉന്നയിച്ചു. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ താക്കീത് ചെയ്യാൻ കൗൺസിൽ യോഗം തീരുമാനിച്ചു. ഉചിതമായ നടപടി സ്വീകരിക്കുന്നതിനു നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി ചെയർപേഴ്സൺ ലീല അഭിലാഷ് പറഞ്ഞു.

ലൈസൻസ് ഫീസ് പുതുക്കി നൽകുന്നതിനായി വാങ്ങിയ പണം നഗരസഭയിൽ അടച്ചില്ലെന്ന പരാതിയിൽ പി.എഫ് വിഭാഗത്തിലെ സീനിയർ ക്ലർക്കിനെ സസ്പെൻഡ് ചെയ്യാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചതായി സെക്രട്ടറി ബിനുജി പറഞ്ഞു. നഗരസഭ അതിർത്തിയിൽ താത്കാലികമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ അനുമതി രേഖകൾ പരിശോധിക്കാനും കൗൺസിൽ യോഗം തീരുമാനിച്ചു.