ambalapuzha-news
അപകടത്തിൽപ്പെട്ട വാഹനം

അമ്പലപ്പുഴ:വാഹനങ്ങളുടെ കൂട്ടയിടിയിൽ രണ്ട് പേർക്ക് പരിക്കേറ്റു. നിറുത്തിയിട്ടിരുന്ന ഓട്ടോക്കു പിന്നിൽ ഇടിച്ച കാറിൽ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവർ പുന്നപ്ര തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് അമ്പാട്ടു വടക്കേതിൽ ഷഹീർ (49), ബൈക്ക് യാത്രക്കാരനായ തകഴി തെലേഴം വീട്ടിൽ ശ്രീകാന്ത് (33) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശീയ പാതയിൽ പുന്നപ്ര പവർഹൗസ് ജംഗ്ഷനു സമീപം . ഇന്നലെ വൈകിട്ട് 5 ഓടെയായിരുന്നു അപകടം.ഹരിപ്പാട് നിന്ന് ആലപ്പുഴ ഭാഗത്തേയ്ക്ക് അമിത വേഗതയിൽ പോവുകയായിരുന്ന കാർ നിയന്ത്രണം തെറ്റി റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോക്കു പിന്നിൽ ഇടിച്ചു. തുടർന്ന് തൊട്ടുപിന്നാലെ വന്ന ബൈക്ക് കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയിൽ നിന്ന് തെറിച്ചുവീണാണ് ഷഹീറിന് പരിക്കേറ്റത്. ബൈക്കിൽ ശ്രീകാന്തിനൊപ്പമുണ്ടായിരുന്ന ഭാര്യ ജയലക്ഷ്മി (30), മകൾ ശ്രീനന്ദ (2) എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു.ദേശീയ പാതയിൽ ഒരു മണിക്കൂറോളം ഗതാഗതതടസം ഉണ്ടായി.