abi


കുട്ടനാട്: നിർമ്മാണത്തിലുള്ള വീടിന്റെ മേൽക്കൂര നനയ്ക്കുന്നതിനിടെ മോട്ടോറിന്റെ വയറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. നെടുമുടി ഗ്രാമപഞ്ചായത്ത് തോട്ടുവാത്തല കീഴേറ്റുമഠം വീട്ടിൽ മത്തായി ആന്റണിയുടെ (ബിജു) മകൻ എബിൻ മത്തായിയാണ് (17) മരിച്ചത്. ഇന്നലെ വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം. നിർമാണത്തിലിരിക്കുന്ന വീടിന്റെ മേൽക്കൂര മോട്ടോർ പ്രവർത്തിപ്പിച്ച് നനയ്ക്കുന്നതിനിടെ എബിൻ ഷോക്കേറ്റ് താഴേക്ക് വീഴുകയായിരുന്നു. ഇതു കണ്ട മാതാവ് ശാലിനി നിലവിളിച്ചതിനെത്തുടർന്നെത്തിയ നാട്ടുകാരും ബന്ധുക്കളും വൈദ്യുതി ബന്ധം വേർപെടുത്തിയ ശേഷം ഉടൻതന്നെ നെടുമുടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും എബിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.നെടുമുടി നായർ സമാജം ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയാണ്. സോനാമോളാണ് ഏകസഹോദരി.