അരൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ബി.ജെ.പി അരൂർ പഞ്ചായത്ത് 21, 22 വാർഡ് കമ്മിറ്റികളുടെ നേത്യത്വത്തിൽ അനുമോദിച്ചു. അനുമോദന സമ്മേളനം ബി. ജെ. പി ജില്ലാ പ്രസിഡന്റ് കെ. സോമൻ ഉദ്ഘാടനം ചെയ്തു. ടി.വി ഷാജി അദ്ധ്യക്ഷനായി.നോട്ട് ബുക്ക് വിതരണോദ്ഘാടനം ബി.ജെ.പി അരൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എസ് .ദിലീപ് കുമാർ നിർവഹിച്ചു.ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് അഗസ്റ്റിൻ കളത്തറ ,ബി.ജെ.പി അരൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. എൽ അജിത് കുമാർ , യുവമോർച്ച അരൂർ മണ്ഡലം കമ്മിറ്റിയംഗം നിതിൻ കുമാർ, വിഷ്ണു പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു