ambalapuzha-news

അമ്പലപ്പുഴ: ജില്ലതിലാകെ നടന്ന ശുചീകരണം അമ്പലപ്പുഴ മേഖലയിൽ ദേശീയ പാതയോരത്തും.പ്രധാന റോഡുകളിലും മാത്രം ഒതുങ്ങിയെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ചെറുറോഡുകളിലും ഉൾപ്രദേശങ്ങളിലും ഒരുതരത്തിലുള്ള ശുചീകരണവും നടന്നിട്ടില്ല. ഈ മേഖലയിലെ ജലാശയങ്ങളും മലിനമാണ്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി പരിസരവും വൃത്തിഹീനമാണ്.

അമ്പലപ്പുഴയുടെ ശാപമായ കാപ്പിത്തോടിന്റെ അവസ്ഥയും പഴയപോലെ തന്നെ. മറ്റു തോടുകളുടെ അവസ്ഥയും പരിതാപകരം. കിഴക്കോട്ടൊഴുകുന്ന കുറവൻതോട്, ഈരേത്തോട് മുതലായവയും രോഗം പടർത്താൻ കാത്ത് കിടക്കുന്നതുപോലെ മാലിന്യം തിങ്ങിനിറഞ്ഞിരിക്കുകയാണ്. പഞ്ചായത്ത്തലത്തിൽ വേണ്ടത്ര മാലിന്യ നിർമ്മാർജനം നടത്തുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.