ഹരിപ്പാട്: ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ചു. കുട്ടികൾ ഉൾപ്പടെയുള്ളവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ദേശീയപാതയിൽ ഡാണാപ്പടി പാലത്തിന് സമീപം ഇന്നലെ രാവിലെ 7.30 ഓടെയായിരുന്നു അപകടം. രണ്ട് ദിശയിൽ നിന്നും വന്ന കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ കാറിലെ യാത്രക്കാർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.