photo

പൂച്ചാക്കൽ: കോൺഗ്രസ് പാണാവള്ളി സൗത്ത്,നോർത്ത് മണ്ഡലം കമ്മ​റ്റികളുടെ നേതൃത്വത്തിൽ പാണാവള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.പൂച്ചാക്കൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പൊലിസ് തടഞ്ഞു.തുടർന്ന് നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.പ്രതുലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.കെ.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. എം.ആർ.രവി, എസ്.രാജേഷ്, കെ.എ.സുധാകരൻ,എം.രജനി,വിനീഷ് കുമാർ,ആന്റപ്പൻ,ജോസ് കുര്യൻ,എൻ.എം.ഷിഹാബ്,ടി.എം. ഹാഷിം,സി.പി.വിനോദ് കുമാർ,സി.സി.സുധീഷ്,റഫീഖ്,ബിജുലാൽ,വി.എ.മോഹനൻ എന്നിവർ സംസാരിച്ചു.