ponnamma-mathew

ചാരുംമൂട് : 73കാരിയെ ഭർത്താവിന്റെ ജ്യേഷ്ഠപുത്രൻ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. ചുനക്കര തെരുവിൽമുക്ക് കന്നിമേൽ പൊന്നമ്മ മാത്യുവിനെയാണ് (73) ആക്രമിച്ചത്. പൊന്നമ്മയുടെ ഭർത്താവ് കെ ഒ മാത്യൂവിന്റെ ജേഷ്ഠ പുത്രനായ സാമു എന്ന് വിളിക്കുന്ന സാം എബ്രഹാം ആണ് മർദ്ദിച്ചതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. പൊന്നമ്മയുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ സാമുവിനെ പിടികൂടി പൊലീസിൽ ഏല്പിച്ചു. കഴുത്തിനും മുഖത്തും മർദ്ദനമേറ്റ പൊന്നമ്മ മാവേലിക്കര ഗവ.ആശുപത്രിയിൽ ചികിത്സയിലാണ്. സാമു മുമ്പും പലവട്ടം പൊന്നമ്മ മാത്യുവിനെ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്. നൂറനാട് പൊലീസ് കേസെടുത്തു.