congress

കായംകുളം: കായംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.

സൗത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീജിത്ത് പത്തിയൂർ, ഇ.സമീർ ,എൻ.രവി, വേലൻചിറ സുകുമാരൻ ,കെ.എസ് ജിവൻ, കെ.പുഷ്പദാസ്. ചിറപ്പുറത്ത് മുരളി, എന്നിവർ സംസാരിച്ചു.