photo

ചേർത്തല: കെ.വി.മോഹൻകുമാറിന്റെ 'എന്റെ ഗ്രാമകഥകൾ' എന്ന കഥാസമാഹാരം പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീർ എം.എൽ.എ യുവ നോവലിസ്റ്റ് എം.എ. ഷഹനാസിന് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു. ചേർത്തല തെക്ക് തൃപ്പൂരകുളങ്ങര രാമകൃഷ്ണൻ സ്മാരക ഗ്രന്ഥശാലയിൽ നടന്ന സമ്മേളനം മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് പി.കെ.ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു. സി.എസ്.സുരേഷ് പുസ്തകം പരിചയപ്പെടുത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വിദ്വാൻ കെ.രാമകൃഷ്ണൻ, മോത്തിലാൽ സ്മാരക വായനശാല പ്രസിഡന്റ് സി.വി.മനോഹരൻ, പഞ്ചായത്ത് അംഗം കെ.സുധീഷ് എന്നിവർ സംസാരിച്ചു. ഗിരീഷ് കാക്കൂർ സ്വാഗതവും അഡ്വ. ഡി.സേതുമാധവൻ നന്ദിയും പറഞ്ഞു.