van


കുട്ടനാട്: തലയോട്ടിക്കുള്ളിലുണ്ടാകുന്ന ക്ലൈവൽ കോർഡോമയെന്ന കാൻസറിനോട് മല്ലടിക്കുന്ന വന്ദനയുടെ ജീവൻ നിലനിറുത്താൻ നാടൊന്നിക്കുന്നു. ചെറുകര കളരിക്കൽ വീട്ടിൽ വിജയന്റെ മകളും മങ്കൊമ്പ് വിനീഷ് ഭവനിൽ വിനീഷിന്റെ ഭാര്യയുമായ വന്ദന (26) ആറുമാസമായി ചികിത്സയിലാണ്. വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലാണ് വന്ദന ഇപ്പോൾ.
കഴുത്ത് വേദനയോടെ തുടങ്ങി, കൈകൾക്ക് ബലഹീനതയും ഛർദ്ദിയും വന്നതോടെയാണ് പരിശോധനയ്ക്ക് വിധേയയായത്. സി.ടി, എം.ആർ.ഐ സ്‌കാനിംഗ് ഫലങ്ങൾ പരിശോധിച്ചപ്പോഴാണ് ക്ലൈവൽ കോർഡോമയെന്ന സ്ഥിരീകരണത്തിലേക്ക് ഡോക്ടർമാർ എത്തിയത്. ചെന്നൈ അപ്പോളോയിൽ പ്രോട്ടോൺ കാൻസർ സെന്ററിൽ ഇനി റേഡിയേഷൻ തെറാപ്പിക്ക് വിധേയയാകണം. ഇതിന് 30 ലക്ഷം രൂപ വേണം. ഇതിനകം 6 ലക്ഷത്തിലേറെ രൂപ ചെലവായി. വിനീഷിന്റെ നിസഹായാവസ്ഥ മനസിലാക്കി, വന്ദനയുടെ കുടുംബവീടായ ചെറുകരയിലെ നാട്ടുകാർ ചികിത്സാ സഹായനിധി രൂപീകരിച്ചിട്ടുണ്ട്. 26നു നീലംപേരൂർ പഞ്ചായത്തിൽ രക്ഷാസമിതിയുടെ നേതൃത്വത്തിൽ പണസമാഹരണം നടത്തും. രക്ഷാസമിതി ഭാരവാഹികളായ നീലംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് രജനി എസ്.ബാബു, കൈനടി പള്ളി വികാരി ഫാ. ജോസഫ് നാല്‍പതാംകളം, എസ്.എൻ.ഡി.പി യോഗം രണ്ടാം നമ്പർശാഖ6 പ്രസിഡന്റ് വി.ശിവദാസ് എന്നിവരുടെ പേരിൽ നീലംപേരൂർ സൗത്ത് ഇന്ത്യൻ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നമ്പർ : 0821053000001306. ഐ.എഫ്.എസ്.ഇ കോഡ് : SIBL0000821.
ഫോൺ: 9633906917.