mannar


മാന്നാർ: കെ.ആർ.സി വായനശാലയുടെ ആഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും യൂണിഫോമും വിതരണം ചെയ്തു. പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ആദരിച്ചു. സമ്മേളനം സജി ചെറിയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സലിം പടിപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം ജോജി ചെറിയാൻ പഠനോപകരണ വിതരണം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരിൽ, പ്രൊഫ. പി.ഡി. ശശിധരൻ, മാന്നാർ അബ്ദുൽ ലത്തീഫ്, എൽ.പി. സത്യപ്രകാശ്, ബി.കെ. പ്രസാദ്, അനിൽ എസ്. അമ്പിളി, വി. മനോജ്, ഉഷാ ഗോപാലകൃഷ്ണൻ, പി.എൻ. ശെൽവരാജൻ, കലാധരൻ കൈലാസം, കെ.എ. സുരേഷ്‌കുമാർ, കെ.ആർ. രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു