baby

ആലപ്പുഴ : വെള്ളപ്പൊക്കത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് ആലപ്പുഴ ഈസ്റ്റ് റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്ട് പ്രോജക്ട് സ്നേഹവീടിന്റെ ഭാഗമായി വീടുകൾ നിർമ്മിച്ചുനൽകി.. സ്നേഹവീട് പ്രോജക്ടിന്റെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഇ..കെ.. ലൂക്ക് നിർവ്വഹിച്ചു.. ഈസ്റ്റ് റോട്ടറി പ്രസി‌ഡന്റ് ഡോ.. ടിജോ അലക്സ് അദ്ധ്യക്ഷത വഹിച്ചു.. റോട്ടറി ഡിസ്ട്രിക്ട് സെക്രട്ടറി ബേബികുമാരൻ, സ്നേഹവീട് പ്രോജക്ട് ഡിസ്ട്രിക്ട് ചെയർമാൻ കെ.. ബാബുമോൻ, അസി.. ഗവർണർ ഡോ.കെ.. കൃഷ്ണകുമാർ, വാർഡ് കൗൺസിലർ ഷീലാമോഹൻ, ഡിസ്ട്രിക്ട് ചെയർമാൻ ജി.. അനിൽകുമാർ, കെ..ജി.. ഗിരീശൻ, ജി.. ശിവദാസൻപിള്ള, സെക്രട്ടറി സിജി ജോൺ തുടങ്ങിയവർ സംസാരിച്ചു..