ആലപ്പുഴ: സംസ്ഥാനതല യു.ഡി.എഫ് തരംഗത്തിനൊപ്പം മാവേലിക്കര മണ്ഡലത്തെ കൊടിക്കുന്നിൽ സുരേഷ് ചേർത്തു നിറുത്തിയപ്പോൾ, ആലപ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഷാനിമോൾ ഉസ്മാനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ അടിയറവ് പറയിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. എ.എം ആരിഫ് മുന്നണിയുടെയും സി.പി.എമ്മിൻെറയും മാനം കാത്തു.

കൊടിക്കുന്നിൽ സുരേഷ് 53,023 വോട്ടിൻെറ ഭൂരിപക്ഷം നേടിയപ്പോൾ ആരിഫിൻെറ ഭൂരിപക്ഷം 9213 വോട്ടാണ്. രണ്ട് മണ്ഡലത്തിലും എൻ.ഡി.എ ഗംഭീര പ്രകടനമാണ് നടത്തിയത്. ആലപ്പുഴയിൽ എൻ.ഡി.എ സ്ഥാനാർത്ഥി, ബി.ജെ.പിയിലെ ഡോ.കെ.എസ്. രാധാകൃഷ്ണൻ 1,86,278 വോട്ടും മാവേലിക്കരയിൽ ബി.ഡി.ജെ.എസിലെ തഴവ സഹദേവൻ 1,06,647 വോട്ടും നേടിയത് ഇരുമുന്നണികളെയും ഞെട്ടിച്ചു. 2014 ലെ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് 43,051 വോട്ടും മാവേലിക്കരയിൽ 79,743 വോട്ടുമാണ് ലഭിച്ചത്. അതിൽ നിന്നാണ് ഈ കുതിപ്പ്.

കെ.സി. വേണുഗോപാൽ തുടർച്ചയായി രണ്ടുതവണ വിജയിച്ച ആലപ്പുഴ മണ്ഡലം പിടിക്കാൻ അരൂർ എം.എൽ.എ കൂടിയായ അഡ്വ. എ.എം. ആരിഫിനെ രംഗത്തിറക്കിയ സി.പി.എം തന്ത്രം, ലീഡ് നില വന്നപ്പോൾ അല്പം ഏന്തിവലിഞ്ഞെങ്കിലും ഒടുവിൽ വിജയിക്കുകയായിരുന്നു. സംസ്ഥാനത്തുതന്നെ എൽ.ഡി.എഫിൻെറ ഏക എം.പി എന്ന പദവിയും ഇനി ആരിഫിനു സ്വന്തം! ചേർത്തല,കായംകുളം മണ്ഡലങ്ങളിലെ ലീഡാണ് ആരിഫിന് വിജയം സമ്മാനിച്ചത്. ചേർത്തലയിൽ ആരിഫിന് 83,221 വോട്ടും ഷാനിമോൾക്ക് 66,326 വോട്ടും ലഭിച്ചു. മാവേലിക്കരയിൽ ഹാട്രിക് തിളക്കത്തോടെയാണ് കൊടിക്കുന്നിൽ മണ്ഡലം നിലനിറുത്തിയത്. ചിറ്റയം ഗോപകുമാർ ഒരുഘട്ടത്തിലും കൊടിക്കുന്നിലിന് ഭീഷണി സൃഷ്ടിച്ചില്ല.

ആലപ്പുഴയിലെ വോട്ട് നില (മണ്ഡലം അടിസ്ഥാനത്തിൽ)

# അരൂർ

അഡ്വ. ഷാനിമോൾ ഉസ്മാൻ...............65,656

അഡ്വ. എ.എം.ആരിഫ്.........................65,008

ഡോ. കെ.എസ്.രാധാകൃഷ്ണൻ..........25250

# ചേർത്തല

അഡ്വ. എ.എം.ആരിഫ്................83221

അഡ്വ. ഷാനിമോൾ ഉസ്മാൻ...............66326

ഡോ. കെ.എസ്.രാധാകൃഷ്ണൻ..........22655

# ആലപ്പുഴ

അഡ്വ. ഷാനിമോൾ ഉസ്മാൻ...............65828

അഡ്വ. എ.എം.ആരീഫ്.........................65759

ഡോ. കെ.എസ്.രാധാകൃഷ്ണൻ..........21303

# അമ്പലപ്പുഴ

അഡ്വ. ഷാനിമോൾ ഉസ്മാൻ...............53159

അഡ്വ. എ.എം.ആരീഫ്.........................52521

ഡോ. കെ.എസ്.രാധാകൃഷ്ണൻ..........25061

# ഹരിപ്പാട്

അഡ്വ. ഷാനിമോൾ ഉസ്മാൻ...............61445

അഡ്വ. എ.എം.ആരിഫ്.........................55601

ഡോ. കെ.എസ്.രാധാകൃഷ്ണൻ..........26238

# കായംകുളം

അഡ്വ. എ.എം.ആരിഫ്.........................62370

അഡ്വ. ഷാനിമോൾ ഉസ്മാൻ...............58073

ഡോ. കെ.എസ്.രാധാകൃഷ്ണൻ..........3411

# കരുനാഗപ്പള്ളി

അഡ്വ. ഷാനിമോൾ ഉസ്മാൻ...............63303

അഡ്വ. എ.എം.ആരിഫ്.........................58523

ഡോ. കെ.എസ്.രാധാകൃഷ്ണൻ..........34111

........................................................................................................

മാവേലിക്കരയിലെ വോട്ട് നില # ചങ്ങനാശേരി കൊടിക്കുന്നിൽ സുരേഷ്.......64368 ചിറ്റയം ഗോപകുമാർ..............40958 തഴവ സഹദേവൻ...................13884 # കുട്ടനാട് കൊടിക്കുന്നിൽ സുരേഷ്.......55253 ചിറ്റയം ഗോപകുമാർ..............52630 തഴവ സഹദേവൻ...................14476 # മാവേലിക്കര കൊടിക്കുന്നിൽ സുരേഷ്.......60392 ചിറ്റയം ഗോപകുമാർ..............59423 തഴവ സഹദേവൻ...................23387 # ചെങ്ങന്നൂർ കൊടിക്കുന്നിൽ സുരേഷ്.......61242 ചിറ്റയം ഗോപകുമാർ..............51403 തഴവ സഹദേവൻ...................24854 # കുന്നത്തൂർ കൊടിക്കുന്നിൽ സുരേഷ്.......69500 ചിറ്റയം ഗോപകുമാർ..............62327 തഴവ സഹദേവൻ...................21136 # കൊട്ടാരക്കര കൊടിക്കുന്നിൽ സുരേഷ്.......62998 ചിറ്റയം ഗോപകുമാർ..............60244 തഴവ സഹദേവൻ...................19091 # പത്തനാപുരം കൊടിക്കുന്നിൽ സുരേഷ്.......64244 ചിറ്റയം ഗോപകുമാർ..............49512 തഴവ സഹദേവൻ...................15495