മാരാരിക്കുളം:മാർപ്പാപ്പയുടെ പ്രതിനിധി നൂൺഷിയോ ആർച്ച് ബിഷപ്പ് ഡോ.മാർ.ജോസഫ് ചേന്നോത്ത് കലവൂർ കൃപാസനം സന്ദർശിച്ചു.പൗരോഹിത്യ സുവർണ ജൂബിലിയുടെ ഭാഗമായി മൂന്നു ദിവസങ്ങൾ നീളുന്ന പരിപാടികൾക്കായി കേരളത്തിൽ എത്തിയപ്പോഴാണ് വത്തിക്കാന്റെ ജപ്പാൻ അംബാസിഡർ കൂടിയായ ബിഷപ്പിന്റെ സന്ദർശനം.വിശ്വാസികൾക്ക് ദിവ്യ കാരുണ്യ ആരാധന മദ്ധ്യേ തിരുവചന സന്ദേശം അദ്ദേഹം നൽകി.തുടർന്ന് കൃപാസനം ഡയറക്ടർ ഫാ.വി.പി.ജോസഫ് വലിയവീട്ടിൽ പരിശുദ്ധ മാതാവിന്റെ ഫസ്കേ രൂപം സമ്മാനമായി നൽകി.കൃപാസനം വൈസ് ഡയറക്ടർ തങ്കച്ചൻ പനയ്ക്കൽ,പ്രോഗ്രാം കോ-ഓർഡിനേറ്റർ എഡ്വേർഡ് തുറവൂർ,ടിജോ ടി.ചാക്കോ,ഹിരൺ സിമ്പോച്ചൻ,മനോജ് കുരിശിങ്കൽ എന്നിവർ സംസാരിച്ചു.