sub

കുട്ടനാട് : മദ്യലഹരിയിൽ സുഹൃത്തിന്റെ കൈവിരൽ കടിച്ചെടുത്തയാൾ പിടിയിൽ. തലവടി കോടമ്പനാടി പള്ളിതെക്കേതിൽ സുബാഷിനെ(43)യാണ് എടത്വാ എസ്.ഐ.സിസിൽ ക്രിസ്റ്റ്യൻരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് ഏഴിന് സുഹൃത്തായ അജിത്തിന്റെ വീട്ടിലായിരുന്നു സംഭവം. തലവടി കോടമ്പനാടി തറയിൽ താഴയിൽ സുരേഷിന്റെ (49)ഇടത് കൈയിലെ ചൂണ്ടുവിരലാണ് കടിച്ചെടുത്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.