അമ്പലപ്പുഴ: തകഴിയിലെ വിദേശമദ്യ വില്പനശാലയിലുണ്ടായ തീപിടിത്തത്തിൽ 50 ലക്ഷം രൂപയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം.കെട്ടിടവും ,സാധന സാമഗ്രികളും മദ്യവും അഗ്നിക്കിരയായി. കഴിഞ്ഞ രാത്രി 10 ഓടെ മദ്യ വില്പനശാലയ്ക്ക് തീപിടിക്കുമ്പോൾ രണ്ടു സെക്യൂരിറ്റി ജീവനക്കാർ സ്ഥലത്തുണ്ടായിരുന്നു.
ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് തകഴി യിൽ നിന്നും, ആലപ്പുഴയിൽ നിന്നും അഗ്നിശമനസേന എത്തി മണിക്കൂറുകളുടെ ശ്രമഫലമായാണ് തീയണച്ചത്. വലിയ ശബ്ദത്തോടെ കുപ്പികൾ പൊട്ടിത്തെറിച്ചെന്ന് നാട്ടുകാർ പറഞ്ഞു. പഴക്കം ചെന്ന ഓടുമേഞ്ഞ കെട്ടിടം പൂർണമായും അഗ്നിക്കിരയായി. സംഭവത്തിലെ ദുരൂഹതയും ആലപ്പുഴ ഡിവൈ.എസ്.പി പി .വി.ബേബി യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷിക്കുന്നുണ്ട്.