തുറവൂർ: യൂ ടേൺ തിരിയുന്നതിനിടെ ഓട്ടോയിൽ അമിത വേഗതയിലെത്തിയ ബൈക്കിടിച്ചു മൂന്ന് പേർക്ക് പരിക്കേറ്റു. ദേശീയ പാതയിൽ പാട്ടുകുളങ്ങരയിൽ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിനായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ നാലുകുളങ്ങര സ്റ്റാൻഡിലെ ഓട്ടോഡ്രൈവർ പറയകാട് ഇരുമ്പൻ ചിറ തങ്കരാജി ( 51) നെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും കായംകുളം സ്വദേശികളായ രണ്ട് ബൈക്ക് യാത്രികരെ ചേർത്തല താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.കായംകുളത്തു നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്നു ബൈക്കിലുണ്ടായിരുന്ന യുവാക്കൾ .തുറവൂരിലേക്ക് പോകാനായി തെക്ക് ഭാഗത്ത് നിന്നെത്തിയ ഓട്ടോ മീഡിയനിലെ യൂ ടേൺ തിരിയുന്നതിനിടെയാണ് ബൈക്ക് ഇടിച്ചത്. ബൈക്ക് ഭാഗികമായി തകർന്നു. കുത്തിയതോട് പൊലീസ് കേസെടുത്തു.