anandaraj
കല്ലിമേൽ നടന്ന ഡോ.പി.എൻ. വിശ്വനാഥൻ അനുസ്മരണ സമ്മേളനം ചെങ്ങന്നൂർ എസ്.എൻ.ഡി.പി യൂണിയൻ കൺവീനർ എ.എസ്.ബൈജു അറുകുഴി ഉദ്ഘാടനം ചെയ്യുന്നു

ചാരുംമൂട് : ഡോ.പി.എൻ. വിശ്വനാഥൻ അനുസ്മരണം എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ കൺവീനർ എ.എസ്.ബൈജു അറുകുഴി ഉദ്ഘാടനം ചെയ്തു. ഡോ. പി.എൻ.വിശ്വനാഥൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ആർ.ശിവരാമൻ അദ്ധ്യക്ഷത വഹിച്ചു. പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. മാവേലിക്കര യൂണിയൻ സെക്രട്ടറി ബി.സുരേഷ് ബാബു, യോഗം അസിസ്റ്റന്റ് സെക്രട്ടറി മോട്ടയ്ക്കൽ സോമൻ, ഇൻസ്പെക്ടിംഗ് ഓഫീസർ എസ്. അനിൽരാജ്, കുളനട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, പ്രവീൺ ഇറവങ്കര, ദേവരാജ കുമാർ, എം. അനിൽകുമാർ, ഷാസൂൽ, അശോക് ബാബു, ആർ.കാർത്തികേയൻ, പി.വാസുദേവൻ, എം.എൻ.ശിവദാസൻ, സുരേഷ് മുടിയൂർക്കോണം, അനിൽ ഐസെറ്റ്, എസ്. ആദർശ്, സുജാത പ്രസന്നകുമാർ, എൻ. വിനയചന്ദ്രൻ എന്നിവർ സംസാരിച്ചു.

കുളനട ബ്ളോക്ക് പഞ്ചയാത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രേഖ അനിലിനെ ട്രസ്റ്റ് രക്ഷാധികാരി ഡോ.എ.വി.ആനന്ദരാജ് പൊന്നാട അണിയിച്ച് ആദരിച്ചു. എ.എസ്.ബൈജു അറുകുഴി, ലെഫ്റ്റനന്റ് കേണൽ മധു പന്തളം, അഡ്വ. സിനിൽ മുണ്ടപ്പള്ളി, ആർ. ശിവരാജൻ എന്നിവരെയും അനുമോദിച്ചു.