tv-r

തുറവൂർ: ആലപ്പുഴയിൽ നിന്ന് തിരഞ്ഞെടുുക്കപ്പെട്ട എ എം ആരിഫിന് അരൂരിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. വിവിധ നിയമസഭ മണ്ഡലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം തുറന്ന ജീപ്പിൽ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ ആരിഫ് അരൂരിലെത്തി. പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, പൂച്ചാക്കൽ, പാണാവള്ളി, തൃച്ചാറ്റുകുളം, വടുതല, അരൂക്കുറ്റി, അരൂർ, ചന്തിരൂർ, എരമല്ലൂർ, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ എന്നിവിടങ്ങളിൽ സ്വീകരണമേറ്റുവാങ്ങി. എൽ.ഡി.എഫ് നേതാക്കളും പ്രവർത്തകരുമടക്കം നിരവധി പേർ പങ്കെടുുത്തു.