coir

ആലപ്പുഴ: കയർഫെഡ് നടപ്പു സാമ്പത്തിക വർഷം 200 കോടിയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നതായി കയർഫെഡ് പ്രസിഡന്റ് അഡ്വ. എൻ.സായികുമാർ പറഞ്ഞു. കയർഫെഡ് ജീവനക്കാരുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റുവരവ് 125.35 കോടി രൂപയായിരുന്നു. .

കയർഫെഡിന്റെ വരും വർഷത്തേക്കുള്ള റിപ്പോർട്ടും സമീപന രേഖയും മാനേജിംഗ് ഡയറക്ടർ സി. സുരേഷ് കുമാർ അവതരിപ്പിച്ചു. കേരളത്തിനകത്തും പുറത്തുമായി കയർഫെഡിന് 50 ഒാളം ഷോറൂമുകൾ ഉണ്ട്. അടുത്ത വർഷം കയർ സംഭരണം 3 ലക്ഷം ക്വിന്റലായി വർദ്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കയർ ഫെഡ് വൈസ് പ്രസിഡന്റ് ജോഷി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. വി.എസ്.മണി,എം.പുഷ്കരൻ,പി.കെ.അപ്പുക്കുട്ടൻ,എ.പ്രേമൻ,ആർ.അജിത്കുമാർ,സി.സാബു,എം.അമ്മിണി,ജനറൽ മാനേജർ ബി.സുനിൽ, കെ.രാജ്,എസ്. ശ്രീവർദ്ധൻ നമ്പൂതിരി,എം.അനുരാജ്, പി.പ്രജീഷ്,സി.ബിജു,ബെന്നി.പി.കുര്യാക്കോസ്,ബി.എഫ്.സുനോജ് എന്നിവർ സംസാരിച്ചു. കയർഫെഡ് പേഴ്സണൽ മാനേജർ കെ.രാജ് നന്ദി പറഞ്ഞു.